
താരയുദ്ധം- ഒരു ആധുനിക കവിത
സംവിധായകര്‍ താരങ്ങളെ സൃഷ്ടിച്ചു,
താരങ്ങള്‍ ആരാധകരെ സൃഷ്ടിച്ചു,
സംവിധായകരും താരങ്ങളും ആരാധകരും കൂടി,
വഴക്ക് പങ്കിടുന്നു, ലഹള പങ്കിടുന്നു.
മമ്മുട്ടിയായി മോഹന്‍ലാലായി ദിലീപായി,
നമ്മെ കണ്ടാലറിയാതായി,
കേരളം ഭ്രാന്താലയമായി.
ലക്ഷം ലക്ഷം ആരാധകഹൃദയങ്ങള്‍
സ്ഫോടകവസ്തുക്കളായി.
ആരാധകര്‍ തെരുവില്‍ മരിക്കുന്നു,
താരങ്ങള്‍ ചിരിക്കുന്നു.
നന്മയെവിടെ, സഹോദര്യമെവിടെ,
അഭിപ്രായസ്വാതന്ത്ര്യമെവിടെ, നമ്മുടെ രക്തബന്ധങ്ങളെവിടെ,
ക്യാംബസ് രാഷ്ട്രീയമെവിടെ,
അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ചെയ്യറുള്ള
കള്ളവോട്ടുകളെവിടെ
നല്ല ചിത്രങ്ങള്‍ പരാജയപ്പെടുന്നു,
പ്രേക്ഷകര്‍ ചിരിക്കുന്നു.
4 comments:
:))
hmmmmmmmmmm
നനായിട്ടുണ്ട്
എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. വീണ്ടും സന്ദര്‍ശിക്കുക
Post a Comment