
അറബിക്കഥ-ഒരു വിയോജനക്കുറിപ്പ്
Rating-5/10
അറബിക്കഥയെക്കുറിച്ച് ദൃശ്യമാധ്യമങ്ങളും അച്ചടിമാധ്യമങ്ങളും നടത്തുന്ന പ്രചരണങ്ങള്‍ വെറും കുപ്രചരണങ്ങളാണ് എന്ന് വ്യക്തം. യഥാര്‍ഥത്തില്‍ എഴുത്തുകാരും പത്രപ്രവര്‍ത്തകരും ‘അറബിക്കഥ’യുടെ ആസൂത്രിതമായ വിപണന തന്ത്രത്തീല്‍ കുടുങ്ങിയിരിക്കുന്നു.ഏതെങ്കിലും പ്രസ്ഥാനത്തെ വിമര്‍ശിച്ചാല്‍ വിവാദം സൃഷ്ടിക്കപ്പെടും. വിവാദങ്ങള്‍ സൃഷ്ടിക്കപ്പെടുംബോള്‍ സിനിമ വിജയിക്കും. ഇതേ മാര്‍ക്കറ്റിങ്ങ് തന്ത്രമാണ് ‘അറബിക്കഥ’യിലും പ്രയോഗിക്കപ്പെട്ടിരിക്കുന്നത്. കേന്ദ്രകഥാപാത്രത്തിന്റെ ചൈന ക്യൂബ പ്രണയവും കുറേ മണ്ടന്‍ ചോദ്യങ്ങളും അല്ലാതെ ഈ ചിത്രത്തില്‍ കാര്യമായൊന്നുമില്ല. കമ്മ്യൂണിസത്തിന്റെ പ്രത്യയശാസ്ത്രത്തെ കുറിച്ചോ ഒരു കമ്മ്യൂണിസ്റ്റിന്റെ കര്‍മ്മ-ധര്‍മ്മ പഥങ്ങളെ കുറിച്ചോ തിരക്കഥാകൃത്തിനും സംവിധായകനും വ്യക്തമായ അവബൊധം ഇല്ലെന്നതും വ്യക്തമാണ്. കമ്മ്യൂണിസത്തെ കുറിച്ച് ‘വലിയ വായില്‍’ പലതും പറയുന്നുണ്ടെങ്കിലും എങ്ങനെ കമ്മ്യൂണിസം നടപ്പിലാക്കാം എന്നതിനെക്കുറിച്ചോ തൊഴിലാളിവര്‍ഗം ഇന്ന് നേരിടുന്ന പ്രശ്നങ്ങളെ എങ്ങനെ തരണം ചെയ്യാം എന്നതിനെക്കുറിച്ചോ ഒരു ഡയലോഗ് പോലുമില്ല ഈ ചിത്രത്തില്‍. മിക്ക രാഷ്ട്രീയ ചിത്രങ്ങളിലും നാം കാണുന്ന അഴിമതിക്കാരനായ രാഷ്ടീയക്കാരന്‍, സത്യസന്ധനായ രാഷ്ട്രീയക്കാരന്‍, ആത്മാര്‍ഥതയുള്ള സുഹൃത്ത് മുതലായ കഥാപാത്രങ്ങള്‍ ഈ ചിത്രത്തിലുമുണ്ട്. അഴിമതിക്കാരനായ രാഷ്ട്രീയക്കാരനെക്കൊണ്ട് ജനം പൊറുതിമുട്ടുന്നതും അന്ത്യത്തില്‍ സത്യവും ധര്‍മ്മവും നീതിയും ജയിക്കുന്നതുമാണ് ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഈ ചിത്രത്തിന്റെ കഥ. ഇത് തന്നെയാണ് എല്ലാ രാഷ്ട്രീയ ചലച്ചിത്രങ്ങളുടെയും കഥ. അതായത് ആഖ്യാനത്തിലും കഥാപാത്രഘടനയിലും ഈ ചിത്രം ഒരു പുതുമയും വാഗ്ദാനം ചെയ്യുന്നില്ല. ‘സന്ദേശം’ എന്ന ചലച്ചിത്രവുമായി ചിലര്‍ ഇതിനെ താരതമ്യം ചെയ്തു കണ്ടു. ‘സന്ദേശം’ സാമൂഹിക മനസ്സാക്ഷിയെ തൊട്ടുണര്‍ത്തുകയും കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ നിശിതമായി വിമര്‍ശിക്കുകയും ചെയ്ത ഒരു ചിത്രമാണ്. അത്തരമൊരു ചിത്രമല്ല . ‘ ആച്ഛനുറങ്ങാത്ത വീടും‘‘ വാസ്തവവും‘ എല്ലാം ഇതിനേക്കാള്‍ എത്രയോ മികച്ച ചിത്രങ്ങളാണ്. എങ്കിലും അവയെ കുറിച്ചൊന്നും ചര്‍ച്ച ചെയ്യാതെ ഇതിനെക്കുറിച്ച് നമ്മുടെ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തത് അതിശയോക്തിപരമാണ്.
Verdict- മാധ്യമങ്ങളുടെ കുപ്രചരണങ്ങള്‍ വിശ്വസിച്ചവരെ ചിത്രം നിരാശരാക്കും
No comments:
Post a Comment