
Rating- 5/10
താരജാടകളുടെ ‘പുണ്ണാക്ക്‘ ഹീറോയിസമില്ലാത്തതിനാലും വര്‍ത്തമാനകാലാവസ്ഥയില്‍ സ്ത്രീ നേരിട്ടുകൊണ്ടിരിക്കുന്ന
പ്രശ്നങ്ങളെ സത്യസന്ധതയോടെ ചിത്രീകരിച്ചിരിക്കുന്നതിനാലും ശ്രദ്ധേയമാണ് ‘കല്‍ക്കട്ടാ ന്യൂസ്’‘ എന്ന ചലച്ചിത്രം.
ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം കേന്ദ്രപ്രമേയമായത് മേന്മയുടെ മാറ്റ് വര്‍ദ്ധിപ്പിച്ചു. എങ്കില്‍ത്തന്നെയും
ബ്ലെസ്സിയുടെ മുന്‍ ചിത്രങ്ങളുടെ ഏഴയലത്ത്പോലും വരുന്നില്ല കല്‍ക്കട്ട ന്യൂസ്.
കഥാഗതി
ദൃശ്യമാധ്യമ പ്രവര്‍ത്തകനായ അജിത്ത് തോമസി (ദിലീപ്) ന്റെയും അയാളുടെ അന്വേഷണാത്മക
പത്രപ്രവര്‍ത്തനത്തിന്റെയും കഥയാണ് കല്‍ക്കട്ട ന്യൂസ് പറയുന്നത്. ‘shadows of calcutta' എന്നൊരു
അന്വേഷണാത്മക ചിത്രവും അയാള്‍ നിര്‍മ്മിക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ ക്യാമറയിലൂടെ പകര്‍ത്തപ്പെടുന്ന
കല്‍ക്കട്ട നഗരത്തിലെ യഥാര്‍ഥ സംഭവങ്ങളാണ് ‘shadows of calcutta'യിലെ ദൃശ്യങ്ങള്‍. ദുര്‍ഗ്ഗാ പൂജ
പകര്‍ത്താന്‍ മൊബൈല്‍ ഫോണുമായി പൂജ നടക്കുന്ന സ്ഥലത്തെത്തിയ കഥാനായകന്‍ രണ്ട് മലയാളി
ദംബതികളെ കണ്ടുമുട്ടുന്നു. ഹരി(ഇന്ദ്രജിത്ത്)യും കൃഷ്ണപ്രിയ(മീരാ ജാസ്മിന്‍)യും.
ദിവസങ്ങള്‍ക്കു ശേഷം ഹരി കൊല്ലപ്പെട്ടതായി അജിത്ത് കണ്ടെത്തുന്നു. ഒരു മുറിയില്‍ പൂട്ടിയിട്ടപ്പെട്ട
നിലയില്‍ കൃഷ്ണപ്രിയയെയും കണ്ടെത്തുന്നു.ഹരിയുടെ മരണവാര്‍ത്തയറിയുന്ന കൃഷ്ണപ്രിയ മാനസികമായി
തകരുന്നു.കൃഷ്ണപ്രിയയുടെ സംരക്ഷണം അജിത്ത് ഏറ്റെടുക്കുന്നു.തന്റെ സഹപ്രവര്‍ത്തകള്‍ക്കൊപ്പം അജിത്ത്
കൃഷ്ണപ്രിയയെ താമസിപ്പിക്കുന്നു. കൃഷ്ണപ്രിയ മാനസികനില വീണ്ടെടുക്കുന്നു. കഥാനായിക സംഭവങ്ങളുടെ ചുരുള്‍
ഒരോന്നായി അഴിക്കുന്നു.കല്‍ക്കട്ടയില്‍ പ്രവൃത്തിച്ചുവരുന്ന സെക്സ് റാക്കറ്റിന്റെ ഇരയായ്
ഒടുങ്ങേണ്ടിയിരുന്നവളായിരുന്നു കൃഷ്ണപ്രിയ. ഹരി അവളെ വിവാഹം കഴിച്ച് കല്‍ക്കട്ടയിലേക്ക് കൊണ്ടുവന്നത്
അവളെ വേശ്യാവൃത്തിക്ക് അയയ്ക്കാനായിരുന്നു. ഇതിന് കൃഷ്ണപ്രിയ വിസമ്മതിച്ചതോടെ ഹരി പിണങ്ങിപ്പോകുന്നു.
ഹരി ഇക്കാര്യത്തില്‍ ചിലരില്‍ നിന്നും പണം വാങ്ങിയിരുന്നു. ഒടുവില്‍ അവര്‍ തന്നെ ഹരിയെ വധിക്കുന്നു.
ജനപ്രീതിക്ക് വേണ്ടി ഒരു പ്രണയവും ബ്ലസി ചേര്‍ത്തിരിക്കുന്നു. അജിത്തും കൃഷ്ണപ്രിയയും പ്രണയബദ്ധരാകുന്നു.
ഒടുവില്‍ ഒരിക്കല്‍ക്കൂടി കൃഷ്ണപ്രിയ സെക്സ് റാക്കറ്റില്‍ പെടുന്നു.
അജിത്തും കൃഷ്ണപ്രിയയും പ്രണയിക്കേണ്ടതില്ലായിരുന്നു.ഇത് ഒരു ശുഭപര്യവസായി ആക്കേണ്ടതില്ലായിരുന്നു. ക്ലൈമാക്സ് മോശമായിരുന്നു എന്ന് തന്നെ പറയാം. ബ്ലാക്ക് മാജിക്ക് ആവശ്യമില്ലാതെ ചേര്‍ക്കേണ്ടതില്ലായിരുന്നു.സിനിമയുടെ സിംഹഭാഗവും അനാവശ്യ രംഗങ്ങളായിരുന്നു. മീര ജാസ്മിന്റെ അഭിനയം ഒരേ കടലിനെ ഓര്‍മ്മിപ്പിച്ചു. മീര ജാസ്മിന് മുഖ്യധാരാ സിനിമയില്‍ അഭിനയിക്കാനുള്ള പക്വത ഇല്ല. ദിലീപിന്റെ അഭിനയം മോശമായില്ല
Verdict- ഒരു നല്ല സിനിമയെന്നും ഒരു ജനപ്രിയ ചിത്രമെന്നും ഇതിനെ വിളിക്കാന്‍ കഴിയില്ല. നല്ല
സിനിമയെടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട സംവിധായകനെ നമുക്കിതില്‍ കാണാം. അധികം പ്രതീക്ഷ
പുലര്‍ത്താതെ തിയേറ്ററില്‍ പോകുന്നവര്‍ക്ക് ഒരു വിധം ആസ്വദിക്കാന്‍ കഴിയുന്ന ഒരു ചിത്രം.
3 comments:
എനിക്കും ഈ സിനിമയെക്കുറിച്ച് ഏകദേശം ഇതേ അഭിപ്രായം തന്നെയാണുള്ളത്..
ബ്ലസ്സി പ്രതീക്ഷക്കൊത്തുയറ്ന്നില്ല..
ബ്ലസ്സി ഇതു പോര
മീരാ ജാസ്മിന്‍ അമിതാഭിനയത്തിന്റെ ആറാട്ടാണ്. അവര്‍ തമിഴിനും തെലുങ്കിനും മാത്രം പറ്റിയ നടിയാണ്.
റോബീ,
ശരിയാണ്.പെരുമഴക്കാലത്തിലൊഴികെ എല്ലാ സിനിമകളിലും മീരാ ജാസ്മിന്‍ അമിതാഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്.മലയാള സമാന്തര സിനിമകളിലെല്ലാം അവരുണ്ട്. സത്യത്തില്‍ അവരുടെ അമിതാഭിനയം മൂലം നമുക്ക് അവയോടുള്ള നല്ല അഭിപ്രായം നഷ്ടമാകുന്നു. കല്‍ക്കട്ട ന്യൂസിലും സംഭവിച്ചത് മറ്റൊന്നല്ല. എന്തുകൊണ്ടാണ് നമ്മുടെ സംവിധായകര്‍ ഇവരെ വച്ച് സിനിമ എടുക്കുന്നതെന്താണെന്നണ് മനസ്സിലാകാത്തത്.
പാനൂരാന്‍,
ലിങ്ക് സന്ദര്‍ശിച്ചു.കമന്റിന് നന്ദി
Post a Comment